Ads (728x90)


Movie: റോബിന്‍ ഹുഡ്
Lyrics :കൈതപ്രം ദാമോദരന്‍ നമ്പൂതിരിMD :എം. ജയചന്ദ്രന്‍

Priyanu mathram_ song lyrics_ Robinhood movive

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും 

എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

വെയിലിന്‍ തൂവല്‍ പ്രണയം കുയിലിന്‍ കൂവല്‍ പ്രണയം
മുകിലിന്‍ മഴയും പ്രണയമയം ..ഓ
മലരിന്‍ ഇതില്‍ പ്രണയം വണ്ടില്‍ ചുണ്ടില്‍ പ്രണയം
താരും തളിരും പ്രണയമയം
തൂവെണ്ണിലാവില്‍ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെന്റെ നെഞ്ചില്‍ കുറിച്ച് വെച്ച ഗാനം മുഴുവന്‍ പ്രണയം
എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

അരികില്‍ നിന്നാല്‍ പ്രണയം അകലെ കണ്ടാല്‍ പ്രണയം
മൌനം പോലും പ്രണയമയം ..ഓ
മൊഴിയില്‍ കൊഞ്ചും പ്രണയം മിഴിയില്‍ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം..ഓ
പ്രേമോപഹാരം ..താരാഗണങ്ങള്‍ ..
ആകാശഗംഗയിലെ ആശാതരംഗങ്ങളില്‍
ആരോ പാടും പ്രണയം ...

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും ...
.............മധുരമീ പ്രണയം...
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

Love to hear what you think!

Post a Comment

Name the movie or first word of song lyrics that you need..We will update soon.......If you noticed any mistakes in these lyrics, you can report to us.....Your feedback is important to us....

Widgets